Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Major ArchBishop

മു​​ണ്ട​​ത്തി​​ക്കോ​​ട് വെ​​ടി​​ക്കെ​​ട്ട് അ​​പ​​ക​​ടം: മേജർ ആർച്ച്ബിഷപ് അനുശോചനം രേഖപ്പെടുത്തി

കൊ​​​ച്ചി: തൃ​​​ശൂ​​​ർ മു​​​ണ്ട​​​ത്തി​​​ക്കോ​​​ട് പ​​​ട​​​ക്ക​​​നി​​​ർ​​​മാ​​​ണ​​​ശാ​​​ല​​​യി​​​ലു​​​ണ്ടാ​​​യ ദാ​​​രു​​​ണ​​​മാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ വി​​​ല​​​പ്പെ​​​ട്ട നി​​​ര​​​വ​​​ധി ജീ​​​വ​​​നു​​​ക​​​ൾ പൊ​​​ലി​​​ഞ്ഞ​​​തി​​​ൽ സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ അ​​​ഗാ​​​ധ​​​മാ​​​യ ദുഃ​​​ഖ​​​വും അ​​​നു​​​ശോ​​​ച​​​ന​​​വും രേ​​​ഖ​​​പ്പെ​​​ടു​​​ത്തിഅ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യു​​​ണ്ടാ​​​യ ദു​​​ര​​​ന്ത​​​ത്തി​​​ൽ ഉ​​​റ്റ​​​വ​​​രെ ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ ദുഃ​​​ഖ​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​രു​​​ന്നു.

ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ​​​യും ഉ​​​ത്സ​​​വ​​​ങ്ങ​​​ളു​​​ടെ​​​യും നി​​​റ​​​വി​​​ൽ സം​​​ഭ​​​വി​​​ക്കു​​​ന്ന ഇ​​​ത്ത​​​രം ദു​​​ര​​​ന്ത​​​ങ്ങ​​​ൾ തി​​​ക​​​ച്ചും ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണ്. ന​​​മ്മു​​​ടെ സ​​​ന്തോ​​​ഷ​​​ങ്ങ​​​ൾ ക​​​ണ്ണു​​​നീ​​​രി​​​ൽ അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന ഈ ​​​സാ​​​ഹ​​​ച​​​ര്യം അ​​​ങ്ങേ​​​യ​​​റ്റം ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണ്. ഇ​​​ത്ത​​​രം വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​മാ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​വും ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കാ​​​രി​​​ക​​​ളും അ​​​തീ​​​വ ജാ​​​ഗ്ര​​​ത പു​​​ല​​​ര്‍ത്തേ​​​ണ്ട​​​തു​​​ണ്ട്.അ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റു ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​ർ എ​​​ത്ര​​​യും വേ​​​ഗം പൂ​​​ർ​​​ണാ​​​രോ​​​ഗ്യം വീ​​​ണ്ടെ​​​ടു​​​ക്ക​​​ട്ടേ​​​യെ​​​ന്നു പ്രാ​​​ർ​​​ഥി​​​ക്കു​​​ന്നു.

ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​രാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളെ ആ​​​ശ്വ​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും അ​​​വ​​​ർ​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യ​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നും സു​​​മ​​​ന​​​സു​​​ക​​​ളാ​​​യ എ​​​ല്ലാ​​​വ​​​രും ഒ​​​ത്തൊ​​​രു​​​മി​​​ച്ച് നി​​​ൽ​​​ക്ക​​​ണം.മ​​​രി​​​ച്ച​​​വ​​​രു​​​ടെ നി​​​ത്യ​​​ശാ​​​ന്തി​​​ക്കാ​​​യും ദുഃ​​​ഖാ​​​ർ​​​ത്ത​​​രാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ ആ​​​ത്മ​​​ധൈ​​​ര്യ​​​ത്തി​​​നാ​​​യും സ​​​ഭ​​​യു​​​ടെ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ ഉ​​​റ​​​പ്പു​​​ന​​​ൽ​​​കു​​​ന്ന​​​താ​​​യും മാ​​​ർ ത​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു.

കെസിബിസി അനുശോചിച്ചു

കൊ​​​ച്ചി: നി​​​ര​​​വ​​​ധി വി​​​ല​​​പ്പെ​​​ട്ട ജീ​​​വ​​​നു​​​ക​​​ള്‍ പൊ​​​ലി​​​യാ​​​നി​​​ട​​​യാ​​​യ തൃ​​​ശൂ​​​ര്‍, മു​​​ണ്ട​​​ത്തി​​​ക്കോ​​​ട് പ​​​ട​​​ക്ക​​​നി​​​ര്‍മാ​​​ണ ശാ​​​ല​​​യി​​​ലു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്ക മെ​​​ത്രാ​​​ന്‍ സ​​​മി​​​തി (കെ​​​സി​​​ബി​​​സി) അ​​​ഗാ​​​ധ​​​മാ​​​യ ദുഃ​​​ഖ​​​വും അ​​​നു​​​ശോ​​​ച​​​ന​​​വും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

വി​​​യോ​​​ഗം സം​​​ഭ​​​വി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ വേ​​​ദ​​​ന​​​യി​​​ല്‍ പ​​​ങ്കു​​​ചേ​​​രു​​​ന്ന​​​തോ​​​ടൊ​​​പ്പം പ​​​രി​​​ക്കേ​​​റ്റു ചി​​​കി​​​ത്സ​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന​​​വ​​​ര്‍ എ​​​ത്ര​​​യും വേ​​​ഗം പൂ​​​ര്‍ണ ആ​​​രോ​​​ഗ്യം വീ​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​യി പ്രാ​​​ര്‍ഥി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന് കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ല്‍ അ​​​റി​​​യി​​​ച്ചു. ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ ദു​​​ര​​​ന്ത​​​ങ്ങ​​​ളാ​​​യി മാ​​​റു​​​ന്ന ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ആ​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​ത് അ​​​ങ്ങേ​​​യ​​​റ്റം ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണ്. ഇ​​​നി​​​യൊ​​​രി​​​ക്ക​​​ലും ഇ​​​ത്ത​​​ര​​​മൊ​​​രു ദു​​​ര​​​ന്തം ന​​​മ്മു​​​ടെ മ​​​ണ്ണി​​​ല്‍ ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​രും ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​ല്‍ അ​​​തീ​​​വ ജാ​​​ഗ്ര​​​ത പു​​​ല​​​ര്‍ത്തേ​​​ണ്ട​​​തു​​​ണ്ട്.

ഭ​​​ക്ത​​​ര്‍ക്കും സം​​​ഘാ​​​ട​​​ക​​​ര്‍ക്കു​​​മൊ​​​പ്പം ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​രാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളെ ആ​​​ശ്വ​​​സി​​​പ്പി​​​ക്കാ​​​നും അ​​​വ​​​ര്‍ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യ​​​ങ്ങ​​​ള്‍ എ​​​ത്തി​​​ക്കാ​​​നും ഏ​​​വ​​​രും ഒ​​​ത്തൊ​​​രു​​​മി​​​ച്ച് നി​​​ല്‍ക്ക​​​ണ​​​മെ​​​ന്നും കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഭ്യ​​​ര്‍ഥി​​​ച്ചു.

Kerala

വൈ​ദി​ക​വിദ്യാർഥികളിൽ സ​ഭാ​ത്മ​കദ​ർ​ശ​നം വ​ള​ർ​ത്തു​ന്ന​തി​ൽ പ​രി​ശീ​ല​ക​ർ​ക്കു വ​ലി​യ പ​ങ്ക്: മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്

കൊ​​​​ച്ചി: വൈ​​​​ദി​​​​ക​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ ആ​​​​ഴ​​​​മാ​​​​യ സ​​​​ഭാ​​​​ത്മ​​​​ക​​​ദ​​​​ർ​​​​ശ​​​​നം രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും അ​​​​വ​​​​രെ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ നേ​​​​രി​​​​ടാ​​​​ൻ പ്രാ​​​​പ്ത​​​​രാ​​​​ക്കു​​​​ന്ന​​​​തി​​​​നും സെ​​​​മി​​​​നാ​​​​രി പ​​​​രി​​​​ശീ​​​​ല​​​​ക​​​​ർ​​​​ക്കു വ​​​​ലി​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മു​​​​ണ്ടെ​​​​ന്ന് സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ.

സ​​​​ഭ​​​​യു​​​​ടെ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ൽ ന​​​​ട​​​​ന്ന മേ​​​​ജ​​​​ർ സെ​​​​മി​​​​നാ​​​​രി പ്ര​​​​ഫ​​​​സ​​​​ർ​​​​മാ​​​​രു​​​​ടെ സം​​​​ഗ​​​​മ​​​​ത്തി​​​​ൽ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

സ​​​​ഭ​​​​യു​​​​ടെ ഭാ​​​​വി​​​വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ളെ വാ​​​​ർ​​​​ത്തെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ൽ മേ​​​​ജ​​​​ർ സെ​​​​മി​​​​നാ​​​​രി അ​​​​ധ്യാ​​​​പ​​​​ക​​​​ർ വ​​​​ഹി​​​​ക്കു​​​​ന്ന നി​​​​ർ​​​​ണാ​​​​യ​​​​ക പ​​​​ങ്ക് പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്. സെ​​​​മി​​​​നാ​​​​രി പ​​​​രി​​​​ശീ​​​​ല​​​​നം കേ​​​​വ​​​​ല​​​മൊ​​​രു അ​​​​ക്കാ​​​​ദ​​​​മി​​​​ക് പ​​​​ഠ​​​​ന​​​​മ​​​​ല്ല. അ​​​​തു സ​​​​ഭ​​​​യു​​​​ടെ ത​​​​നി​​​​മ​​​​യി​​​​ലും പാ​​​​ര​​​​മ്പ​​​​ര്യ​​​​ത്തി​​​​ലും അ​​​​ടി​​​​യു​​​​റ​​​​ച്ച ഒ​​​​രു സ​​​​ഭാ​​​​ത്മ​​​​ക ജീ​​​​വി​​​​ത​​​​ശൈ​​​​ലി രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്ത​​​​ലാ​​​​ണ്.

വൈ​​​​ദി​​​​ക രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​ശി​​​​ല​​​​ക​​​​ളാ​​​​യ ആ​​​​ത്മീ​​​​യം, അ​​​​ജ​​​​പാ​​​​ല​​​​നം, മാ​​​​നു​​​​ഷി​​​​കം, ബൗ​​​​ദ്ധി​​​​കം, പ്രേ​​​​ഷി​​​​ത​​​​ത്വം എ​​​​ന്നീ അ​​​​ഞ്ചു ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ ഊ​​​​ന്നി​​​​യു​​​​ള്ള സ​​​​മ​​​​ഗ്ര​​​​മാ​​​​യ പ​​​​രി​​​​ശീ​​​​ല​​​​ന​​​​മാ​​​​ണു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു ന​​​​ൽ​​​​കേ​​​​ണ്ട​​​​ത്. സു​​​​വി​​​​ശേ​​​​ഷ​​​മൂ​​​​ല്യ​​​​ങ്ങ​​​​ളി​​​​ലും സ​​​​ഭാ​​​പ്ര​​​​ബോ​​​​ധ​​​​ന​​​​ങ്ങ​​​​ളി​​​​ലും അ​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യ ഒ​​​​രു ദ​​​​ർ​​​​ശ​​​​നം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ വ​​​​ള​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ക്കാ​​​​ൻ പ്ര​​​​ഫ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്കു സാ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് പ​​​​റ​​​​ഞ്ഞു.

മാ​​​​റു​​​​ന്ന അ​​​​ജ​​​​പാ​​​​ല​​​​ന സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് വൈ​​​​ദി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​ദ്ധ​​​​തി​​​​യി​​​​ൽ കാ​​​​ലോ​​​​ചി​​​​ത​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രു​​​​ത്താ​​​​നു​​​ള്ള സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ മെ​​​​ത്രാ​​​​ൻ സി​​​​ന​​​​ഡ് തീ​​​​രു​​​​മാ​​​​ന​​​​മ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ് മേ​​​​ജ​​​​ർ സെ​​​​മി​​​​നാ​​​​രി​​​​ക​​​​ളി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ സം​​​​ഗ​​​​മം വൈ​​​​ദി​​​​ക​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള ക​​​​മ്മീ​​​​ഷ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വി​​​​ളി​​​​ച്ചു​​​ചേ​​​​ർ​​​​ത്ത​​​​ത്. വൈ​​​​ദി​​​​ക രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ പ്രാ​​​​ഥ​​​​മി​​​​ക ഘ​​​​ട്ട​​​​മാ​​​​യ മൈ​​​​ന​​​​ർ സെ​​​​മി​​​​നാ​​​​രി മു​​​​ത​​​​ൽ​​​ത​​​​ന്നെ ഈ ​​​​പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​നാ​​​​ണു സി​​​​ന​​​​ഡ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

സ​​​​ഭ​​​​യു​​​​ടെ വി​​​​വി​​​​ധ മേ​​​​ജ​​​​ർ സെ​​​​മി​​​​നാ​​​​രി​​​​ക​​​​ളു​​​​ടെ റെ​​​​ക്ട​​​​ർ​​​​മാ​​​​ർ, ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ർ, മം​​​​ഗ​​​​ല​​​​പ്പു​​​​ഴ, വ​​​​ട​​​​വാ​​​​തൂ​​​​ർ, തൃ​​​​ശൂ​​​​ർ, കു​​​​ന്നോ​​​​ത്ത് മേ​​​​ജ​​​​ർ സെ​​​​മി​​​​നാ​​​​രി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പ്ര​​​​ഫ​​​​സ​​​​ർ​​​​മാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ സം​​​​ഗ​​​​മ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

വൈ​​​​ദി​​​​ക​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള സി​​​​ന​​​​ഡ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ന്‍റെ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് മാ​​​​ർ ടോ​​​​ണി നീ​​​​ല​​​​ങ്കാ​​​​വി​​​​ൽ, ക​​​​മ്മീ​​​​ഷ​​​​ൻ അം​​​​ഗം ബി​​​​ഷ​​​​പ് മാ​​​​ർ അ​​​​ല​​​​ക്സ് താ​​​​രാ​​​​മം​​​​ഗ​​​​ലം, സ​​​​ഭാ ചാ​​​​ൻ​​​​സ​​​​ല​​​​ർ ഫാ. ​​​​ഡോ. ഏ​​​​ബ്ര​​​​ഹാം കാ​​​​വി​​​​ൽ​​​​പു​​​​ര​​​​യി​​​​ട​​​​ത്തി​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

വൈ​​​​ദി​​​​ക​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ടോം ഓ​​​​ലി​​​​ക്ക​​​​രോ​​​​ട്ട്, ഫാ. ​​​​അ​​​​ഗ​​​​സ്റ്റി​​​​ൻ ക​​​​ല്ലേ​​​​ലി, സി​​​​സ്റ്റ​​​ർ ലെ​​​​ത്തീ​​​​സി​​​​യ എ​​​​ന്നി​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

Kerala

പശ്ചിമേഷ്യയില്‍ സമാധാനം പുലരണം: മാര്‍ റാഫേല്‍ തട്ടില്‍

കൊ​​ച്ചി: പ​​ശ്ചി​​മേ​​ഷ്യ​​യി​​ല്‍ അ​​തീ​​വ ഗു​​രു​​ത​​ര​​മാ​​യി തു​​ട​​രു​​ന്ന യു​​ദ്ധ​​ത്തി​​ല്‍ ഇ​​ര​​ക​​ളാ​​ക്ക​​പ്പെ​​ട്ട എ​​ല്ലാ​​വ​​രോ​​ടും സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ​​യു​​ടെ പ്രാ​​ര്‍ഥ​​നാ​​പൂ​​ര്‍ണ​​മാ​​യ പി​​ന്തു​​ണ അ​​റി​​യി​​ക്കു​​ന്നു​​വെ​​ന്നു മേ​​ജ​​ര്‍ ആ​​ര്‍ച്ച്ബി​​ഷ​​പ് മാ​​ര്‍ റാ​​ഫേ​​ല്‍ ത​​ട്ടി​​ല്‍.

യു​​ദ്ധ​​ത്തി​​ല്‍ വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ല്‍ വ​​ലി​​യ നാ​​ശ​​ന​​ഷ്‌​​ട​​ങ്ങ​​ളും അ​​നേ​​ക​​ര്‍ക്കു ജീ​​വ​​ഹാ​​നി​​യും സം​​ഭ​​വി​​ക്കു​​ന്ന ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ലോ​​കം മു​​ഴു​​വ​​ന്‍ വ​​ലി​​യ ഉ​​ത്ക്ക​​ണ്ഠ​​യി​​ലൂ​​ടെ​​യാ​​ണു ക​​ട​​ന്നു​​പോ​​കു​​ന്ന​​ത്. ആ​​യു​​ധ​​ങ്ങ​​ള്‍ സ​​ര്‍വ​​നാ​​ശ​​വും മ​​ര​​ണ​​വും വേ​​ദ​​ന​​യും മാ​​ത്ര​​മാ​​ണു സ​​മ്മാ​​നി​​ക്കു​​ന്ന​​ത്. തു​​റ​​ന്ന ച​​ര്‍ച്ച​​ക​​ളി​​ലൂ​​ടെ മാ​​ത്ര​​മേ സു​​സ്ഥി​​ര​​മാ​​യ സ​​മാ​​ധാ​​ന​​വും സ​​ഹ​​വ​​ര്‍ത്തി​​ത്വ​​വും സാ​​ധ്യ​​മാ​​കൂ.

പ​​രി​​ഹ​​രി​​ക്കാ​​നാ​​കാ​​ത്ത​​വി​​ധ​​മു​​ള്ള അ​​ഗാ​​ധ​​മാ​​യ ത​​ക​​ര്‍ ച്ച​​യു​​ണ്ടാ​​കു​​ന്ന​​തി​​നു​​മു​​മ്പ് ഓ​​രോ രാ​​ജ്യ​​വും ത​​ങ്ങ​​ളു​​ടെ ധാ​​ര്‍മി​​ക ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​ത്തെ​​ക്കു​​റി​​ച്ചു ഗൗ​​ര​​വ​​മാ​​യി ചി​​ന്തി​​ക്ക​​ണ​​മെ​​ന്ന ലെ​​യോ പ​​തി​​നാ​​ലാ​​മ​​ന്‍ മാ​​ര്‍പാ​​പ്പ​​യു​​ടെ ആ​​ഹ്വാ​​നം രാ​​ഷ്ട്ര​​നേ​​താ​​ക്ക​​ള്‍ തു​​റ​​ന്ന മ​​ന​​സോ​​ടെ സ്വീ​​ക​​രി​​ക്കാ​​ന്‍ ന​​മു​​ക്കു തീ​​ക്ഷ്ണ​​മാ​​യി പ്രാ​​ര്‍ഥി​​ക്കാം.

ക്ലേ​​ശ​​ക​​ര​​വും ദു​​രി​​ത​​പൂ​​ര്‍ണ​​വു​​മാ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന ഗ​​ള്‍ഫു​​നാ​​ടു​​ക​​ളി​​ലെ സ​​ഹോ​​ദ​​ര​​ങ്ങ​​ള്‍ക്കു​​വേ​​ണ്ടി നാ​​ളെ സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ​​യി​​ല്‍ പ്ര​​ത്യേ​​ക പ്രാ​​ര്‍ഥ​​നാ​​ദി​​ന​​മാ​​യി ആ​​ച​​രി​​ക്ക​​ണം.

യു​​ദ്ധ​​ത്തി​​ലേ​​ര്‍പ്പെ​​ട്ടി​​രി​​ക്കു​​ന്ന രാ​​ജ്യ​​ങ്ങ​​ള്‍ സം​​ഭാ​​ഷ​​ണ​​ത്തി​​ന്‍റെ​​യും സ​​ഹ​​വ​​ര്‍ത്തി​​ത്വ​​ത്തി​​ന്‍റെ​​യും മാ​​ര്‍ഗം തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നും അ​​തു​​വ​​ഴി പ​​ശ്ചി​​മേ​​ഷ്യ​​യി​​ല്‍ ശാ​​ന്തി​​യും സ​​മാ​​ധാ​​ന​​വും സം​​ജാ​​ത​​മാ​​കു​​ന്ന​​തി​​നുംവേ​​ണ്ടി ഏ​​വ​​രും പ്രാ​​ര്‍ഥി​​ക്ക​​ണ​​മെ​​ന്നും മേ​​ജ​​ര്‍ ആ​​ര്‍ച്ച്ബി​​ഷ​​പ് ആ​​ഹ്വാ​​നം ചെ​​യ്തു.

Kerala

മേജർ ആർച്ച്ബിഷപ്പിന് പുതിയ സെക്രട്ടറി

കൊ​​ച്ചി: സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ലി​​ന്‍റെ സെ​​ക്ര​​ട്ട​​റി​​യാ​​യി റ​​വ. ഡോ. ​​സ​​ന​​ൽ മാ​​ളി​​യേ​​ക്ക​​ൽ നി​​യ​​മി​​ത​​നാ​​യി.

തൃ​​ശൂ​​ർ അ​​തി​​രൂ​​പ​​ത​​യി​​ലെ പു​​ത്ത​​ൻ​​പ​​ള്ളി ഇ​​ട​​വ​​കാം​​ഗ​​മാ​​യ ഇ​​ദ്ദേ​​ഹം അ​​തി​​രൂ​​പ​​ത​​യു​​ടെ തി​​യോ​​ള​​ജി​​ക്ക​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ ഡീ​​നാ​​യും മ​​ത​​ബോ​​ധ​​ന​​വി​​ഭാ​​ഗം അ​​സി. ഡ​​യ​​റ​​ക്ട​​റാ​​യും സേ​​വ​​നം ചെ​​യ്തു വ​​രി​​ക​​യാ​​യി​​രു​​ന്നു.

റോ​​മി​​ലെ റെ​​ജീ​​ന അ​​പ്പ​​സ്തോ​​ലോ​​രും ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ നി​​ന്ന് ഡോ​​ഗ്മാ​​റ്റി​​ക് തി​​യോ​​ള​​ജി​​യി​​ൽ ഡോ​​ക്ട​​റേ​​റ്റ് നേ​​ടി​​യി​​ട്ടു​​ണ്ട്.

ക​​ഴി​​ഞ്ഞ നാ​​ലു വ​​ർ​​ഷം മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പി​​ന്‍റെ സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്ന ഫാ. ​​മാ​​ത്യു തു​​രു​​ത്തി​​പ്പ​​ള്ളി സ്ഥ​​ലം​​മാ​​റു​​ന്ന ഒ​​ഴി​​വി​​ലേ​​ക്കാ​​ണു പു​​തി​​യ നി​​യ​​മ​​നം.

ഫാ. ​​തു​​രു​​ത്തി​​പ്പ​​ള്ളി പാ​​ലാ രൂ​​പ​​ത​​യു​​ടെ കീ​​ഴി​​ലു​​ള്ള മാ​​ർ സ്ലീ​​വാ മെ​​ഡി​​സി​​റ്റി​​യു​​ടെ അ​​സോ. ഡ​​യ​​റ​​ക്ട​​റാ​​യി നി​​യ​​മി​​ത​​നാ​​യി. ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ സെ​​ക്ര​​ട്ട​​റി​​യാ​​യും ഫാ. ​​തു​​രു​​ത്തി​​പ്പ​​ള്ളി സേ​​വ​​നം ചെ​​യ്തി​​ട്ടു​​ണ്ട്.

Kerala

ജീവ മിൽക്കിന്‍റെ പ്രവർത്തനങ്ങൾ പ്രചോദനം: മാർ റാഫേൽ തട്ടിൽ

കോ​​​ത​​​മം​​​ഗ​​​ലം: ജീ​​​വ മി​​​ൽ​​​ക്ക് യു​​​വ​​​ത​​​ല​​​മു​​​റ​​​യ്ക്കും തൊ​​​ഴി​​​ല​​​ന്വേ​​​ഷ​​​ക​​​ർ​​​ക്കും ഏ​​​റെ പ്ര​​​ചോ​​​ദ​​​ന​​​മേ​​​കു​​​ന്ന​​​താ​​​ണെ​​​ന്ന് സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ. കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യു​​​ടെ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക ക്ഷേ​​​മപ്ര​​​സ്ഥാ​​​ന​​​മാ​​​യ ജീ​​​വ മി​​​ൽ​​​ക്കി​​​ന്‍റെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​നും പ്ര​​​സ്ഥാ​​​നം ന​​​ൽ​​​കു​​​ന്ന സേ​​​വ​​​ന​​​ങ്ങ​​​ൾ അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​ണ്. ഇ​​​നി​​​യും കൂ​​​ടു​​​ത​​​ൽ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു വ​​​ഴി​​​കാ​​​ട്ടി​​​യാ​​​യി കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യു​​​ടെ ജീ​​​വ മി​​​ൽ​​​ക്ക് മാ​​​റ​​​ട്ടേ​​​യെ​​​ന്നും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.

ച​​​ട​​​ങ്ങി​​​ൽ ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് പു​​​ന്ന​​​ക്കോ​​​ട്ടി​​​ൽ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ലേ​​​ബ​​​ർ ഇ​​​ന്ത്യ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ന്തോ​​​ഷ് ജോ​​​ർ​​​ജ് കു​​​ള​​​ങ്ങ​​​ര മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ജീ​​​വ സൊ​​​സൈ​​​റ്റി​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പാ​​​ൽ അ​​​ള​​​ന്ന ക​​​ർ​​​ഷ​​​ക​​​നെ രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. പ​​​യ​​​സ് മ​​​ലേ​​​ക്ക​​​ണ്ട​​​ത്തി​​​ൽ, മോ​​​ൺ. വി​​​ൻ​​​സെ​​​ന്‍റ് നെ​​​ടു​​​ങ്ങാ​​​ട്ട് എ​​​ന്നി​​​വ​​​ർ ആ​​​ദ​​​രി​​​ച്ചു. ജീ​​​വ സ്റ്റാ​​​ഫി​​​നു​​​ള്ള എ​​​ട്ടാ​​​മ​​​ത് ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണ പ​​​ദ്ധ​​​തി​​​യു​​​ടെ സ​​​ഹാ​​​യ വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം ഫാ.​​​ മാ​​​ത്യു കോ​​​ണി​​​ക്ക​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ചു.

ക​​​വ​​​ള​​​ങ്ങാ​​​ട് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ന്ദു ജോ​​​ർ​​​ജ്, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​ർ ജോ​​​മി തെ​​​ക്കേ​​​ക്ക​​​ര, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​ർ പി.​​​എം. സി​​​ദ്ദി​​​ഖ് , വാ​​​ർ​​​ഡ് മെം​​​ബ​​​ർ സു​​​നി അ​​​യ്യ​​​പ്പ​​​ൻ, ജീ​​​വ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​സ് മൂ​​​ർ​​​ക്കാ​​​ട്ടി​​​ൽ, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ സി​​​ബി ജോ​​​ർ​​​ജ്, മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ ഫാ. ​​​കു​​​ര്യാ​​​ക്കോ​​​സ് കൊ​​​ട​​​ക​​​ല്ലി​​​ൽ, ഫാ. ​​​ജേ​​​ക്ക​​​ബ് ത​​​ലാ​​​പ്പി​​​ള്ളി​​​ൽ, മാ​​​ങ്കു​​​ളം പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​ർ എം.​​​ജെ. റോ​​​യി, ആ​​​ർ​​​ട്ടി​​​സ്റ്റ് ബേ​​​സി​​​ൽ ബെ​​​ന്നി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ന​​​ട​​​ക്കു​​​ന്ന ജീ​​​വ കു​​​ടും​​​ബ​​​സം​​​ഗ​​​മം ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഫാ. ​​​ജോ​​​സ് മൂ​​​ർ​​​ക്കാ​​​ട്ടി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് എം​​​പി, ആ​​​ന്‍റ​​​ണി ജോ​​​ൺ എം​​​എ​​​ൽ​​​എ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

International

ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍​പാ​പ്പ​യു​മാ​യി മേ​ജ​ര്‍ ആ​ര്‍​ച്ച്​ബി​ഷ​പ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ​ മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്​​​​ബി​​​​ഷ​​​​പ് മാ​​​​ര്‍ റാ​​​​ഫേ​​​​ല്‍ ത​​​​ട്ടി​​​​ല്‍ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ന്‍ മാ​​​​ര്‍​പാ​​​​പ്പ​​​​യു​​​​മാ​​​​യി വ​​​​ത്തി​​​​ക്കാ​​​​നി​​​​ല്‍ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.

സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ര്‍ മെ​​​​ത്രാ​​​​ന്‍ സി​​​​ന​​​​ഡ് സെ​​​​ക്ര​​​​ട്ട​​​​റി ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി, മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്​​​​ബി​​​​ഷ​​​​പ്പി​​​​ന്‍റെ റോ​​​​മി​​​​ലെ പ്രൊ​​​​ക്യു​​​റേ​​​​റ്റ​​​​ര്‍ ബി​​​​ഷ​​​​പ് മാ​​​​ര്‍ സ്റ്റീ​​​​ഫ​​​​ന്‍ ചി​​​​റ​​​​പ്പ​​​​ണ​​​​ത്ത് എ​​​​ന്നി​​​​വ​​​​രും മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്​​​​ബി​​​​ഷ​​​​പ്പി​​​​നൊ​​​​പ്പം ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം നീ​​​​ണ്ട കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ല്‍ സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ര്‍​ സ​​​​ഭ​​​​യ്ക്ക് കേ​​​​ര​​​​ള​​​​ത്തി​​​​നു പു​​​​റ​​​​ത്ത് പു​​​​തു​​​​താ​​​​യി നാ​​​​ലു പ്രോ​​​​വി​​​​ന്‍​സു​​​​ക​​​​ളും ഗ​​​​ള്‍​ഫ് ​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് വി​​​​സി​​​​റ്റേ​​​​ഷ​​​​നും അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തി​​​​നും 12 രൂ​​​​പ​​​​ത​​​​ക​​​​ളു​​​​ടെ അ​​​​തി​​​​ര്‍​ത്തി പു​​​​നഃ​​​​ക്ര​​​​മീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സി​​​​ന​​​​ഡ് ​തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​കി​​​​യ​​​​തി​​​​നും മാ​​​ർ​​​പാ​​​പ്പ​​​യോ​​​ടു​​​ള്ള സ​​​​ഭ​​​​യു​​​​ടെ ന​​​​ന്ദി മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്​​​​ബി​​​​ഷ​​​​പ് അ​​​റി​​​യി​​​ച്ചു.

ഈ ​​​​തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ള്‍ ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ല്‍ സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ര്‍ വി​​​​ശ്വാ​​​​സി​​​​ക​​​​ളു​​​​ടെ ആ​​​​ത്മീ​​​​യ​​​​ പ​​​​രി​​​​പാ​​​​ല​​​​ന​​​​ത്തി​​​​നും സ​​​​ഭ​​​​യു​​​​ടെ പ്രേ​​​​ഷി​​​​ത​​​​ദൗ​​​​ത്യ നി​​​​ര്‍​വ​​​​ഹ​​​​ണ​​​​ത്തി​​​​നും വ​​​​ലി​​​​യ ശ​​​​ക്തി​​​​യും പ്ര​​​​തീ​​​​ക്ഷ​​​​യും ന​​​​ല്‍​കു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് മാ​​​​ര്‍ റാ​​​​ഫേ​​​​ല്‍ ത​​​​ട്ടി​​​​ല്‍ മാ​​​​ര്‍​പാ​​​​പ്പ​​​​യെ അ​​​​റി​​​​യി​​​​ച്ചു.

സാ​​​​ര്‍​വ​​​ത്രി​​​​ക​​​​സ​​​​ഭ​​​​യു​​​​ടെ വി​​​​വി​​​​ധ ത​​​​ല​​​​ങ്ങ​​​​ളി​​​​ലും മി​​​​ഷ​​​നറി ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലും സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ര്‍​ സ​​​​ഭ ന​​​​ൽ​​​കി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന വി​​​​ല​​​​പ്പെ​​​​ട്ട സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളെ എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​ഞ്ഞ മാ​​​ർ​​​പാ​​​പ്പ, സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ര്‍ ​സ​​​​ഭ​​​​യോ​​​​ടു​​​​ള്ള ത​​​​ന്‍റെ അ​​​​ടു​​​​പ്പ​​​​വും കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ മു​​​​ന്പ് ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള സ​​​​ന്ദ​​​​ര്‍​ശ​​​​ന​​​ങ്ങ​​​​ളും അ​​​​നു​​​​സ്മ​​​​രി​​​​ച്ചു. ഇ​​​​തോ​​​​ടൊ​​​​പ്പം, എ​​​​റ​​​​ണാ​​​​കു​​​​ളം- അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യം മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ശ്ര​​​​ദ്ധ​​​​യി​​​​ല്‍​പ്പെ​​​​ടു​​​​ത്തി. സ​​​​മാ​​​​ധാ​​​​ന​​​​വും ഐ​​​​ക്യ​​​​വും പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സ്വീ​​​​ക​​​​രി​​​​ച്ചു​​​​വ​​​​രു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​ഹി​​​​ഷ്ണു​​​​ത​​​​യു​​​​ടെ​​​​യും വ​​​​ഴി​​​​യി​​​​ലൂ​​​​ടെ ഐ​​​​ക്യം സാ​​​​ധ്യ​​​​മാ​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളും മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്​​​​ബി​​​​ഷ​​​​പ് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

കൂ​​​​ട്ടാ​​​​യ്മ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സ്വീ​​​​ക​​​​രി​​​​ച്ചു​​​​വ​​​​രു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളോ​​​​ട് അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ വി​​​​ശ്വാ​​​​സി​​​​ക​​​​ളും വൈ​​​​ദി​​​​ക​​​​രും സ​​​​മ​​​​ര്‍​പ്പി​​​​ത​​​​രും പൂ​​​​ര്‍​ണ​​​​മാ​​​​യും സ​​​​ഹ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​തി​​​​ന്‍റെ ആ​​​​വ​​​​ശ്യം മാ​​​ർ​​​പാ​​​പ്പ എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​ഞ്ഞു.

സ​​​​ന്ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്​​​​ബി​​​​ഷ​​​​പ്പും സി​​​​ന​​​​ഡ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യും വ​​​​ത്തി​​​​ക്കാ​​​​ന്‍ സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി ക​​​​ര്‍​ദി​​​​നാ​​​​ള്‍ പി​​​​യെ​​​​ത്രോ പ​​​​രോ​​​​ളി​​​​നു​​​​മാ​​​​യും പൗ​​​​ര​​​​സ്ത്യ​​​​സ​​​​ഭ​​​​ക​​​​ള്‍​ക്കാ​​​​യു​​​​ള്ള കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ പ്രീ​​​​ഫെ​​​ക്‌​​​ട് ക​​​​ര്‍​ദി​​​​നാ​​​​ള്‍ ക്ലൗ​​​​ദി​​​​യോ ഗു​​​​ജ​​​​റോ​​​​ത്തി​​​​യു​​​​മാ​​​​യും മ​​​​റ്റ് ഏ​​​​താ​​​​നും വ​​​​ത്തി​​​​ക്കാ​​​​ന്‍ കാ​​​​ര്യാ​​​​ല​​​​യ​​​​ങ്ങ​​​​ളു​​​​ടെ മേ​​​​ധാ​​​​വി​​​​ക​​​​ളു​​​​മാ​​​​യും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.

International

സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർഥാടനം നയിച്ച് മേജർ ആർച്ച്ബിഷപ്

വ​ത്തി​ക്കാ​ൻ സി​റ്റി: യൂ​റോ​പ്പി​ലെ സീ​റോ​മ​ല​ബാ​ർ അ​പ്പോ​സ്തലിക് വി​സി​റ്റേ​ഷ​ന്‍റെ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ബ​സി​ലി​ക്ക​യി​ലേ​ക്കു​ള്ള ജൂ​ബി​ലി തീ​ർ​ഥാ​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

സീ​റോ​ മ​ല​ബാ​ർ മെ​ത്രാ​ൻ സി​ന​ഡി​ന്‍റെ സെ​ക്ര​ട്ട​റി ആ​ർ​ച്ച്‌​ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, യൂ​റോ​പ്പി​ലെ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ​ക്കാ​യു​ള്ള അ​പ്പോ​സ്തലിക് വി​സി​സ്റ്റേ​റ്റ​ർ ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് എ​ന്നി​വ​രും വൈ​ദി​ക​രും സ​മ​ർ​പ്പി​ത​രും നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളും തീ​ർ​ഥാ​ട​ന​ത്തി​ൽ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​നെ അ​നു​ഗ​മി​ച്ചു. സാ​ർ​വ​ത്രി​ക​സ​ഭ​യോ​ടും പ്ര​ത്യേ​കി​ച്ച്, വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ സിം​ഹാ​സ​ന​ത്തോ​ടു​മു​ള്ള സ​ഭാ​ത്മ​ക ഐ​ക്യ​ത്തി​ന്‍റെ പ്ര​കാ​ശ​ന​മാ​യി​രു​ന്നു തീ​ർ​ഥാ​ട​നം.

ആ​ഴ​മാ​യ പ്രാ​ർ​ഥ​നാ​ഭാ​വ​ത്തോ​ടു​കൂ​ടി, മേ​ജ​ർ ആ​ർ​ച്ച്‌​ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ, സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ ക​വാ​ട​ത്തി​ലൂ​ടെ പ്ര​വേ​ശി​ച്ച് ത​ന്‍റെ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യ്ക്ക് ഏ​ല്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ​ക്കാ​യി ദൈ​വ​ത്തി​ന്‍റെ സ​മൃ​ദ്ധ​മാ​യ ക​രു​ണ​യും കൃ​പ​യും അ​പേ​ക്ഷി​ച്ചു. ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​ന്‍റെ​യും പ്ര​ത്യാ​ശ​യു​ടെ​യും പ്ര​തീ​ക​മാ​യ തീ​ർ​ഥാ​ട​നം, ജൂ​ബി​ലി വ​ർ​ഷ​ത്തി​ലെ അ​വി​സ്മ​ര​ണീ​യ മു​ഹൂ​ർ​ത്ത​മാ​യി മാ​റി.

തീ​ർ​ഥാ​ട​ന​ത്തത്തുട​ർ​ന്ന്, സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ബ​സി​ലി​ക്ക​യി​ൽ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് പ​രി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കി. ആ​ർ​ച്ച്‌​ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

Kerala

വൈദികർ സഭയെ പടുത്തുയർത്തേണ്ടവർ: മേജർ ആർച്ച്ബിഷപ്

കൊ​​​​ച്ചി: വൈ​​​​ദി​​​​ക​​​​ർ മി​​​​ശി​​​​ഹാ​​​​യോ​​​​ടു​​​​ള്ള സ്നേ​​​​ഹ​​​​ത്താ​​​​ൽ പ്ര​​​​ചോ​​​​ദി​​​​ത​​​​രാ​​​​യി സ​​​​ഭ​​​​യെ പ​​​​ടു​​​​ത്തു​​​​യ​​​​ർ​​​​ത്തേ​​​​ണ്ട​​​​വ​​​​രാ​​​​ണെ​​​​ന്ന് സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ.

കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ൽ 2025 -26 വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന ഡീ​​​​ക്ക​​​​ന്മാ​​​​രു​​​​ടെ സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

പ്രാ​​​​ദേ​​​​ശി​​​​ക​​​​മാ​​​​യ ചി​​​​ന്ത​​​​ക​​​​ൾ​​​​ക്ക​​​​പ്പു​​​​റം സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്നു​​​​ള്ള സ്വ​​​​ത്വ​​​​ബോ​​​​ധം വൈ​​​​ദി​​​​ക​​​​രി​​​​ൽ രൂ​​​​പ​​​​പ്പെ​​​​ട​​​​ണം. ന​​​​മ്മു​​​​ടെ പു​​​​രാ​​​​ത​​​​ന​​​​മാ​​​​യ സ​​​​ഭാ പൈ​​​​തൃ​​​​ക​​​​ത്തി​​​​ൽ അ​​​​റി​​​​വും അ​​​​ഭി​​​​മാ​​​​ന​​​​വു​​​​മു​​​​ള്ള​​​​വ​​​​രാ​​​​യി മാ​​​​റ​​​​ണ​​​​മെ​​​​ന്നും മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് പ​​​​റ​​​​ഞ്ഞു.

വി​​​​വി​​​​ധ രൂ​​​​പ​​​​ത​​​​ക​​​​ൾ​​​​ക്കും സ​​​​ന്യാ​​​​സ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മാ​​​​യി പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ 250 ഡീ​​​​ക്ക​​​​ന്മാ​​​​രാ​​​​ണു സ​​​​ഭാ ആ​​​​സ്ഥാ​​​​ന​​​​ത്ത് ഒ​​​​രു​​​​മി​​​​ച്ചു​​​​കൂ​​​​ടി​​​​യ​​​​ത്. ക്ല​​​​ർ​​​​ജി ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് മാ​​​​ർ ടോ​​​​ണി നീ​​​​ല​​​​ങ്കാ​​​​വി​​​​ൽ, ഫാ. ​​​​ബോ​​​​ബി ജോ​​​​സ് ക​​​​ട്ടി​​​​ക്കാ​​​​ട്, കൂ​​​​രി​​​​യ ചാ​​​​ൻ​​​​സ​​​​ല​​​​ർ റ​​​​വ. ഡോ. ​​​​ഏ​​​​ബ്ര​​​​ഹാം കാ​​​​വി​​​​ൽ​​​​പു​​​​ര​​​​യി​​​​ട​​​​ത്തി​​​​ൽ, ക്ല​​​​ർ​​​​ജി ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി റ​​​​വ. ഡോ. ​​​​ടോം ഓ​​​​ലി​​​​ക്ക​​​​രോ​​​​ട്ട് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പി​​​​ന്‍റെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ വി​​​​ശു​​​​ദ്ധ​​​​ കു​​​​ർ​​​​ബാ​​​​ന​​​​യും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. സ​​​​ഭ​​​​യി​​​​ലെ വൈ​​​​ദി​​​​ക​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള ക​​​​മ്മീ​​​​ഷ​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ഡീ​​​​ക്ക​​​​ന്മാ​​​​രു​​​​ടെ സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ന്ന​​​​ത്.

Kerala

സ​​​ഹൃ​​​ദ​​​യ​​​യു​​​ടെ മു​​​ന്നേ​​​റ്റം ക​​​ർ​​​ദി​​​നാ​​​ൾ പാ​​​റേ​​​ക്കാ​​​ട്ടി​​​ലി​​​ന്‍റെ ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണം: മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്

കൊ​​​ച്ചി: ആ​​​റ് പ​​​തി​​​റ്റാ​​​ണ്ടു നീ​​​ണ്ട സ​​​ഹൃ​​​ദ​​​യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ പാ​​​റേ​​​ക്കാ​​​ട്ടി​​​ലി​​​ന്‍റെ ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണ​​​മാ​​​യി​​​രു​​​ണെ​​​ന്ന് മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു.

രൂ​​​പ​​​ത​​​ക​​​ളി​​​ലെ സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​മെ​​​ന്ന നി​​​ല​​​യി​​​ൽ സൊ​​​സൈ​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ച​​​ത് കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ​​​സം​​​രം​​​ഭ​​​മാ​​​യി​​​രു​​​ന്നു.

സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് അ​​​ർ​​​ഹ​​​മാ​​​യ നീ​​​തി നേ​​​ടി​​​യെ​​​ടു​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളി​​​ൽ അ​​​വ​​​രോ​​​ടൊ​​​പ്പം ന​​​ട​​​ന്നു​​​കൊ​​​ണ്ട് അ​​​വ​​​രെ ശ​​​ക്തീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​ക്കാ​​​ല​​​മ​​​ത്ര​​​യും സ​​​ഹൃ​​​ദ​​​യ​​​യു​​​ടെ മ​​​ഹ​​​ത്താ​​​യ ദൗ​​​ത്യം. അ​​​തു മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യി നി​​​ർ​​​വ​​​ഹി​​​ക്കാ​​​ൻ സ​​​ഹൃ​​​ദ​​​യ​​​യ്ക്കു സാ​​​ധി​​​ച്ച​​​ത് അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​ണെ​​​ന്നും മാ​​​ർ ത​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു.

Kerala

പൗരോഹിത്യം സമർപ്പണത്തിന്‍റെ സമ്പൂർണ സൗന്ദര്യം പ്രകടമാക്കാനുള്ള വിളി: മേജർ ആർച്ച്ബിഷപ്

 കൊ​​​ച്ചി: പൗ​​​രോ​​​ഹി​​​ത്യം ദൈ​​​വ​​​ത്തി​​​നും മ​​​നു​​​ഷ്യ​​​ർ​​​ക്കു​​​മാ​​​യി ഒ​​​രു വ്യ​​​ക്തി​​​ക്ക് ന​​​ട​​​ത്താ​​​വു​​​ന്ന സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​ന്‍റെ സൗ​​​ന്ദ​​​ര്യം സ​​​മ്പൂ​​​ർ​​​ണ​​​മാ​​​യി വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന വി​​​ളി​​​യാ​​​ണെ​​​ന്ന് സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ. സ​​​ഭ​​​യു​​​ടെ ക്ല​​​ർ​​​ജി ക​​​മ്മീ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ പൗ​​​രോ​​​ഹി​​​ത്യ സ്വീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ സു​​​വ​​​ർ​​​ണ, ര​​​ജ​​​ത​​​ജൂ​​​ബി​​​ലി വ​​​ർ​​​ഷ​​​ത്തി​​​ലു​​​ള്ള​​​വ​​​രെ ആ​​​ദ​​​രി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


ഏ​​​തു കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലും പു​​​രോ​​​ഹി​​​ത​​​ന്‍റെ നി​​​സ്വാ​​​ർ​​​ഥ സ​​​മ​​​ർ​​​പ്പ​​​ണം സ​​​ഭ​​​യു​​​ടെ​​​യും സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും വ​​​ള​​​ർ​​​ച്ച​​​യ്ക്ക് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും മാ​​​ർ ത​​​ട്ടി​​​ൽ ഓ​​​ർ​​​മി​​​പ്പി​​​ച്ചു.


കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്ന ജൂ​​​ബി​​​ലേ​​​റി​​​യ​​​ന്മാ​​​രു​​​ടെ സം​​​ഗ​​​മ​​​ത്തി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നു നാ​​​ല്പ​​​തോ​​​ളം വൈ​​​ദി​​​ക​​​രാ​​​ണ് പ​​​ങ്കെ​​​ടു​​​ത്ത​​​ത്. ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ, സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ. ടോം ​​​ഓ​​​ലി​​​ക്ക​​​രോ​​​ട്ട് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Latest News

Corehub Up